മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇപ്പോള്‍ ദൃശ്യം 2വിന്റെ കന്നഡ റീമേക്കില്‍ അഭിനയിക്കുകയാണ് താരം. നടിയാക്കാളുപരി പ്രശസ്തയായ ഒരു നര്‍ത്തകി കൂടിയാണ് അവര്‍. നന്ദനം എന്ന ചിത്രമാണ് നവ്യയെ കൂടുതല്‍ ജനപ്രിയയാക്കിയത്. അതിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാകുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോന് ആയിരുന്നു നവ്യയുടെ വരന്. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി ജോലി നോക്കുകയാണ് സന്തോഷ്. സന്തോഷിനെ അടുത്തറിയാവുന്ന ഏവര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്. വളരെ വലിയൊരു മനുഷ്യ സ്നേഹി കൂടിയാണ് സന്തോഷെന്നാണ് എന്നാണ് എല്ലാവരും പറയുന്നത്.
നവ്യയെ പോലെ തന്നെ ആരാധകരേറെയുണ്ട് സന്തോഷിനും. അത് നവ്യയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അല്ല, മറിച്ച് അദ്ദേഹത്തിന്റെ വലിയ മനസിന്റെ നന്മ തിരിച്ചറിഞ്ഞതു കൊണ്ടാണ്. ഇതിനു മുമ്പും അദ്ദേഹം തന്റെ തൊഴിലാളികളുടെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് എന്നാലും അടുത്തിടെ അദ്ദേഹം പങ്കു വെച്ച ചിത്രം ഒരുപാട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തന്റെ ജോലികര്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്, ”എന്റെ റിയല്‍ ഹീറോസിന് ഒപ്പമുള്ള ഡിന്നര്‍”, എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം അത് പോസ്റ്റ് ചെയ്തിരുന്നത്.
താഴെ തട്ടിലുള്ള തന്റെ തൊഴിലാളികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നുള്ള നിരവധി കമന്റുകളാണ് ഇപ്പോള്‍ ആ ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ അടുത്തിടെ നവ്യയുടെ സുഹൃത്തും നടിയുമായ അമ്പിളി ദേവിയുടെ ജീവിതത്തില്‍ ഒരു ദുഖം സംഭവിച്ചപ്പോള്‍ നവ്യയെക്കാള്‍ ഉപരി അന്ന് അവരെ വിളിച്ചതും സംസാരിച്ചതും, ഒന്നും കൊണ്ടും തളരരുത് ഞങ്ങള്‍ എന്ത് സഹായത്തിനും ഒപ്പമുണ്ട് എന്ന് സന്തോഷ് ആ കുടുംബത്തോട് പറഞ്ഞതായും അവര്‍ പറഞ്ഞിരുന്നു. നവ്യയ്ക്കും സന്തോഷിനും ഒരു മകനുണ്ട്. വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന നവ്യക്ക് വിവാഹ ശേഷം സിനിമയിലേക്കും നൃത്തത്തിലേക്കും തിരികെ വരാനുള്ള പ്രോത്സാഹനം കൊടുത്തതും സന്തോഷാണ്.