ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യാനായർ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പറയുന്നു.
താരം പുതിയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചുവപ്പു നിറത്തിലുള്ള മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. 6 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാകുവാൻ നവ്യ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരി ആയിട്ടാണ് നവ്യാനായർ എത്തുന്നത്.