ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യാനായർ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പറയുന്നു.
അടുത്തിടെ റിമ കല്ലിങ്കലിനും രമ്യനമ്പീശനും ഒപ്പമുള്ള ഒരു ചിത്രം നവ്യാനായർ പോസ്റ്റ് ചെയ്തിരുന്നു. ഒരുത്തി എന്ന ചിത്രത്തിനെ ഡബ്ബിങ്ങിൻ്റെ ഭാഗമായി എറണാകുളം ലാൽ മീഡിയയിൽ വച്ചാണ് ഇരുവരെയും നവ്യാനായർ കണ്ടുമുട്ടിയത്. ഇരുവരുമായി കുശലം പറഞ്ഞതിനു ശേഷമാണ് ഒരു സെൽഫി എടുത്ത് താരം പോസ്റ്റ് ചെയ്തത്. നിരവധി കമൻ്റുകൾ ആണ് ഈ ചിത്രത്തിന് താഴെ എത്തിയത്.
പോസ്റ്റിനു താഴെ ഒരു വ്യക്തി കമൻ്റ് ചെയ്തത് ഫെമിനിസ്റ്റ് ആകരുത് ആളുകൾ വെറുക്കും എന്നായിരുന്നു. നവ്യ റീമയുടെയും രമ്യയുടെയും ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് കൊണ്ടാണ് അയാൾ അങ്ങനെ കമന്റ് ചെയ്തത്. ഉടനെ മറുപടിയുമായി നവ്യ എത്തി. ” ‘അങ്ങനെ ഒക്കെ പറയാമോ, ചെലോർടേത് റെഡിയാകും ചെലോർടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല’ നവ്യ കുറിച്ചത് ഇങ്ങനെ.