നടൻ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. എന്നാൽ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയിയെന്നും ധ്യാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി.
ഇപ്പോഴിതാ ആ വീഡിയോയോട് പ്രതികരണവുമായി നവ്യ എത്തിയിരിക്കുകയാണ്. തീയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ താരത്തിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നവ്യ മനസ്സ് തുറന്നത്. ‘ധ്യാൻ അന്ന് ചെറിയ കുട്ടിയല്ലേ ; ഇഷ്ടമുണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്’! ഞങ്ങൾക്ക് പരിചയമില്ല’ എന്നാണ് നവ്യ മറുപടി പറഞ്ഞത്. വി കെ പ്രകാശ് ഒരുക്കുന്ന ഒരുത്തീ എന്ന ചിത്രമാണ് നവ്യയുടേതായി പുറത്തിറങ്ങാനുള്ളത്. അതോടൊപ്പം തന്നെ ദൃശ്യം 2വിന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണവും പൂർത്തിയായിരിക്കുകയാണ്.
സായാഹ്ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, പ്രകാശൻ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങൾ.