കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ആളുകളെല്ലാം സെൽഫ് ക്വാറന്റൈനിൽ ആയിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും വീട്ടിൽ തന്നെയാണ്. കുട്ടിയുടെ ബോറടി എങ്ങനെ മാറ്റണം എന്ന സംശയവുമായി സുപ്രിയ മേനോനും വീട്ടിലെ അലങ്കാരപ്പണികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്തയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ സമാനമായ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നവ്യനായർ എത്തിയിരിക്കുകയാണ്. ജാൻ എന്ന് നവ്യാനായർ വിളിക്കുന്ന മകൻ സായി കൃഷ്ണ വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ നവ്യാനായർ പുറത്തുവിട്ടത്. പുതിയ കാര്യങ്ങൾ മകനെ പഠിപ്പിച്ചു കൊടുക്കുന്ന നവ്യാനായരെയും അത് ആത്മാർത്ഥതയോടെ പഠിച്ച് ചെയ്യുന്ന മകനെയും വീഡിയോയിൽ കാണാൻ സാധിക്കും.
വീട്ടിലിരിക്കുമ്പോൾ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് നവ്യാനായർ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ചെറുപ്പത്തിലെ നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതാണ് നല്ല കാര്യം എന്ന് പറഞ്ഞ് നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. സായിക്ക് ഇതൊന്നും ശീലം ഇല്ലാത്ത കാര്യങ്ങളാണ് അതിനാൽ സൂക്ഷിക്കണം എന്ന് അമ്മ വീഡിയോയിൽ പിറകിൽനിന്ന് പറയുന്നുണ്ട്. പക്ഷേ ഇങ്ങനെയല്ലേ ഇതൊക്കെ പഠിക്കുന്നത് എന്നാണ് സായി ചോദിക്കുന്നത്.