ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാവുകയാണ്.
2014ല്‍ ‘ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണ് താരം ഒടുവിലായി എത്തിയത്. അഭിനയ ലോകത്തുനിന്നും വിട്ടു നിന്ന താരം തിരിച്ചു വരവിനൊരുങ്ങുകയാണ്. വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ വെളിപ്പെടുത്തുന്നു എന്ന് കാണിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 2012ല്‍ എത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.