കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ സിനിമ ആയിരുന്നു നായാട്ട്. പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു സിനിമ അനുഭവം തന്നെയാണ് നായാട്ട് സമ്മാനിച്ചത്. വേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍ എന്ന ടാഗ് ലൈനില്‍ വന്ന സിനിമ അധികാരത്തിന്റെ മേല്കോയ്മയില് ചിലര്‍ കുറ്റവാളികള്‍ ആകുന്ന സാഹചര്യക്കുറിച്ചാണ് സംസാരിച്ചത്.
നെറ്റ്ഫ്ലിക്സ്ല് റീലീസ് ചെയ്ത സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കുറിപ്പുകളും ചര്‍ച്ചകളും നടന്നു വരുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സ്നെ പറ്റിയാണ് ചര്‍ച്ചകള്‍ ചൂടു പിടിച്ചത്. ആരും പ്രതീക്ഷിക്കാത്ത റിയലിസ്റ്റിക്ക് ക്ലൈമാക്സ് ആയിരുന്നു സിനിമയുടേത്.
ഹാപ്പി എന്‍ഡിങ് അല്ലാത്ത ഒഎസ് ക്ലൈമാക്സ് മിക്ക പ്രേക്ഷകര്‍ക്കും സ്വീകാര്യമായില്ല എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ രസകരമായ കാര്യം ഈ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നതിന് പിന്നാലെ നിരവധി മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചാക്കോച്ചനും നിമിഷയും തമ്മില്‍ വിവാഹം കഴിക്കുന്ന ക്ളൈമാക്സ് ആണോ നിങ്ങള്‍ക്ക് വേണ്ടത് എന്നായിരുന്നു മിക്ക മീമുകളുടെയും ആശയം.