കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ പുതിയ മലയാള ചിത്രമാണ് നായാട്ട്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ മികച്ച വിജയക്കുതിപ്പ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിടുന്നത്. അതിനാല്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താതിരുന്ന ചിത്രം മെയ് 9ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് തുടങ്ങിയ മുന്‍നിര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ അഭിനന്ദിക്കുന്നത് നെഗറ്റീവ് വേഷം ചെയ്ത ബിജു എന്ന കഥാപാത്രം അവതരിപ്പിച്ച നടനെയാണ്. ഇതിനുമുമ്പ് പ്രേക്ഷകര്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത ഒരു നടന് മുന്‍നിര നായകന്മാര്ക്കൊപ്പത്തിനൊപ്പം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.
ആലപ്പുഴ സ്വദേശിയായ ദിനീഷ് അഭിനയമോഹം തലയ്ക്ക് പിടിച്ച് ഏറെ നാളുകളായി അലഞ്ഞ ഒരു സിനിമ മോഹിയാണ്. ഒടുവില്‍ ഓഡിഷനിലൂടെയാണ് താരം നായാട്ടിലെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയില്‍ തന്നെ ദിനീഷ് അഭിനയിച്ചു ഫലിപ്പിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശാരീരികമായ കുറേ തയ്യാറെടുപ്പുകളും ഈ യുവനടന് നടത്തിയിട്ടുണ്ട്. കഥാപാത്രത്തിനായി ശരീരഭാരം കുറച്ചു. എന്തായാലും ദിനീഷില്‍ നിന്ന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.