ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും മറ്റു നടിമാരേക്കാള്‍ കൂടുതല്‍ മുന്നിലാണ് നയൻതാര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക ബലമുള്ള നടി ഏത് എന്ന് ചോദിച്ചാൽ ഏവർക്കും ഒരേ ഉത്തരം ആയിരിക്കും. നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പ്രചരണത്തിന് എതിരെ നയൻതാര മറുപടി പറഞ്ഞത് ഇപ്പോൾ വൈറലാവുകയാണ്. ആരെയും അറിയിക്കാതെ താൻ വിവാഹം കഴിക്കില്ല എന്നും ഇത്തരം വാർത്തകൾ വെറും കഴമ്പില്ലാത്തത് ആണെന്നും താരം പറയുന്നു.
“വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭർത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോൾ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാൻ ചെയ്യില്ല.”
“എന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്. ” നയൻതാര പറയുന്നു.