നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ഇന്ന് തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
നാളുകൾക്ക് ശേഷമുള്ള നയൻസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലാണ് അവസാനമായി നയൻതാര മലയാളത്തിൽ അഭിനയിച്ചത്.മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നയൻസ് വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ ആരാധകർക്ക് ലഭിച്ചത് ഒരു മികച്ച ചിത്രവും.ശോഭ എന്ന ചെന്നൈക്കാരി സുന്ദരിയായി നയൻസ് ആദ്യവസാനം നിറഞ്ഞാടി.കുറച്ച് കാലത്തിന് ശേഷം നയൻസിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളിൽ ഒന്നുമാണ് ചിത്രത്തിലെ ശോഭ.
നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.