മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് പിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി വേഷമിട്ട് ഇപ്പോൾ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന താരമാണ് നയൻതാര. നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹവാർത്തകൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും ഒന്നിനും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും പ്രണയ ജീവിതം മടുത്താൽ ഉടൻതന്നെ വിവാഹം ഉണ്ടാകുമെന്ന് വിഘ്നേഷ് പറഞ്ഞിരുന്നു.
വിഘ്നേഷിന്റെ എല്ലാ യാത്രകളിലും നയൻതാര ഒപ്പമുണ്ട്. ലോക്ക് ഡൗണിൽ അവധി ആഘോഷിക്കാൻ ഇരുവരും പോയത് ഗോവയിലേക്ക് ആയിരുന്നു. ഇക്കുറി ഇരുവരോടും ഒപ്പം വിഘ്നേശിന്റെ അമ്മയും ഉണ്ട്. നയൻതാരയുടേയും അമ്മയുടെയും അവധി ആഘോഷ ചിത്രങ്ങൾ വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ലേഡി സൂപ്പർസ്റ്റാറിന്റെ അതി മനോഹരമായ ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. തൂവെള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തുന്നത്. നയൻതാര പൂന്തോട്ടത്തിൽ സന്തോഷവതിയായി നടക്കുന്നതിന്റേയും പൂക്കളേയും ചെഠികളേയു പരിപാലിക്കുന്നതിന്റെയും ചിത്രം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. പൂളിൽ കളിക്കുന്ന വിഘ്നേഷിന്റെ അമ്മ മീന കുമാരിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.