പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് തെന്നിന്ത്യൻ നടി നയൻതാര. പ്രാർത്ഥന അഭ്യർത്ഥിച്ച് താരം ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന മലയാളക്കരയ്ക്കു വേണ്ടി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യർത്ഥിക്കുന്നു അതാണ് പോസ്റ്റ്.
കനത്ത വെള്ളപ്പൊക്കത്തില്‍ പെട്ട് മറ്റൊരു ദുരിത കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ ഈ ദുരന്ത ഘട്ടത്തില്‍ നിന്നു രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമാണ് നയൻതാര ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ദുരിതത്തിൽപെട്ടവർക്ക് ആവശ്യമായ വസ്ത്രവും ഭക്ഷണവും സുരക്ഷിതമായി താമസിക്കാനുള്ള ഒരു ഇടവും ഒരുക്കി കൊടുക്കണം എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം എന്നും താരം പറയുന്നു.