തമിഴ് സിനിമയിലെ ലേഡി സൂപ്പർ താരമാണ് നയൻതാര. ചെയ്യുന്ന സിനിമകളും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുമെല്ലാം നയൻതാരയെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറ്റിയിരിക്കുന്നു. ഇപ്പോൾ ഇതാ നയൻതാര വീണ്ടും വാർത്തകളിൽ നിറയുകയാണ്.
പത്ത് കോടിയുടെ പരസ്യം ഇപ്പോൾ വേണ്ടയെന്ന് വെച്ചതിലൂടെ നയൻതാര വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.ചെന്നൈ കേന്ദ്രമായുള്ള പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ 10 കോടിയുടെ ഓഫർ ആണ് നയൻസ് ഇപ്പോൾ നിരസിച്ചിരിക്കുന്നത്.തന്നെ കാണാന്‍ ആഗ്രഹമുള്ള ആരാധകര്‍ താനഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്നതാണ് നടിയുടെ നിലപാട്.അതേസമയം വസ്ത്ര ശാല ഉടമയ്ക്കൊപ്പം അഭിനയിക്കുന്നത് തന്റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണ് താരം പിന്മാറിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.