തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നയൻതാരയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി വലിയ വിജയമായി മാറിയത്. നയൻതാരയുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജനീകാന്ത് ചിത്രം ദർബാറിൽ സൂപ്പർസ്റ്റാറിന്റെ ഭാര്യയായി 20 മിനിറ്റ് വേഷം കൈകാര്യം ചെയ്തത് നയൻതാര ആയിരുന്നു. ആ വേഷത്തിന് താരം വാങ്ങിച്ച പ്രതിഫലത്തുകയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
ആ വേഷത്തിന് അഞ്ചുകോടി രൂപയാണ് താരം പ്രതിഫലം തുകയായി വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറച്ചുനേരം മാത്രമാണ് നയൻതാരയുടെ കഥാപാത്രം സ്ക്രീനിൽ ഉണ്ടായിരുന്നത് എങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് ചിത്രത്തിൽ താരം തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ താര മൂല്യം കൂടിയ തെന്നിന്ത്യൻ താരമാണ് നയൻതാര.