ആരാധകർ ഏറെ സ്നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നയൻതാരയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യയുടെ ഏറെ പ്രിയപ്പെട്ട താരറാണി ആണെങ്കിലും പലപ്പോഴും നയൻതാര വളരെ സിംപിളാണ്. വിഘ്നേഷ് മൊത്ത് ഇപ്പോൾ പൊതുഇടങ്ങളിൽ നയൻതാര എത്താറുണ്ട്. ക്ഷേത്ര ദർശനങ്ങളുമായി താരത്തിനെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വഴിയോരത്തുനിന്നും ബാഗ് വാങ്ങിക്കുന്ന നയൻതാരയാണ് ഇപ്പോൾ ഫാൻസ് പേജുകളിൽ എല്ലാം നിറയുന്നത് .ഒരു സെലിബ്രിറ്റി പോലെയല്ല വളരെ ഒരു സാധാരണക്കാരി പെൺകുട്ടിയെ പോലെ ആണ് താരം വഴിയോരത്തു നിന്ന് ബാഗ് വാങ്ങിക്കാൻ എത്തുന്നത്. വൈറ്റ് കളർ ചുരിദാറിൽ അതിസുന്ദരിയായി സിമ്പിൾ ലുക്കിലാണ് നയൻതാര എത്തിയിരിക്കുന്നത്. ക്ഷേത്രദർശനം കഴിഞ്ഞാണ് താരം വഴിയോരത്തു നിന്ന് ബാഗ് കച്ചവടക്കാരന് അടുത്തെത്തിയത്.
നെറ്റിയിൽ വലിയ പൊട്ട്. മാസ്ക് ധരിച്ചിട്ടുണ്ട്. വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.
Ellam Yaarala 💃💃
She The Only One 😎✌️#LadySuperStar #Nayanthara @NayantharaU pic.twitter.com/4DsQmLQDDB https://t.co/03QPuUf5ez— NAYANTHARA FC KERALA (@NayantharaFCK) October 19, 2021
ജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ നയൻതാര അഭിനയിക്കുന്നത്.