തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നാകെ ആശംസകൾ നേർന്നു രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ നയൻതാരയുടെ വീട്ടിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എത്ര മനോഹരം, സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്. അമ്മ, അപ്പ, ലെനു കുര്യൻ. ഒരുപാട് സന്തോഷം.’–വിഘ്നേശ് കുറിച്ചു.
Awww! What a cutiee 😍 Sweet surprise from Nayan parents #HBDNayanthara #HBDLadySuperstarNayanthara #Nayanathara #LadySuperstar pic.twitter.com/hCQZUXo1mp
— Nayanthara Team (@nayantharaTeam) November 18, 2020
നയൻതാരയുടെ പുതിയ സിനിമയായ നേട്രികണിന്റെ ടീസറും ഇന്നലെ റീലീസ് ചെയ്തു. പ്രചോദനമാകുന്ന, സമര്‍പ്പിതയായ, ആത്മാര്‍ത്ഥതയുള്ള, സത്യസന്ധയായ വ്യക്തിയായി തുടരുകയെന്നാണ് ടീസര്‍ ഷെയര്‍ ചെയ്ത് വിഘ്നേശ് ശിവൻ എഴുതിയിരിക്കുന്നത്. ഒപ്പം ഉയര്‍ന്ന് പറക്കുക. സന്തോഷവും സ്ഥിരമായ വിജയവും നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പോസിറ്റീവും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേയ്ക്ക് എന്നും വിഘ്നേശ് ശിവൻ എഴുതിയിരിക്കുന്നു. വിഘ്നേശ് ശിവനാണ് നേട്രികണ്‍ നിര്‍മിക്കുന്നത്. നയൻതാരയും വിഘ്നേശ് ശിവനും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്.