ബാലതാരമായി വന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന ഹിറ്റ് ചിത്രത്തിലൂടെ 14 വര്‍ഷം മുന്‍പാണ് നയന്‍താര മലയാള സിനിമയില്‍ ബാലതാരമായി എത്തിയത്. പിന്നീട് താരം മലയാളത്തില്‍ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം താരം അഭിനയ രംഗത്ത് സജീവമാകാനാണ് തീരുമാനം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം മോഡല്‍ രംഗത്ത് ഇപ്പോള്‍ തിളങ്ങുകയാണ്.
പുതിയ ഫോട്ടോഷൂട്ടുകള്‍ പുറത്തു വന്നതോടെ മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും നിരവധി അവസരങ്ങളാണ് നയന്‍താര ചക്രവര്‍ത്തിയെ തേടി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നയന്‍താരയുടെ ഓണവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. മുമ്പ് നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും അതേ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
നയന്‍താര എന്ന പേര് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നും ഒരിക്കലും പേര് മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാര്‍ക്ക് വേണേല്‍ മാറ്റിക്കോട്ടെയെന്നും തനിക്ക് ഈ പേര് ഇഷ്ടമാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.