Tuesday, August 4

സാരിയില്‍ കിടുലുക്കില്‍ നയന്‍താര ചക്രവര്‍ത്തി !!! വൈറല്‍ ഫോട്ടോസ്

Pinterest LinkedIn Tumblr +

സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ ഒപ്പം ബാലതാരമായി അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2006 ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബേബി നയന്‍താര അരങ്ങേറ്റം കുറിക്കുക്കുകയായിരുന്നു. മൂന്നാം വയസ്സില്‍ സിനിമയില്‍ സജീവമായിരുന്നെങ്കിലും താരം പിന്നീട് വലിയൊരു ഇടവേള എടുത്തു.

ഇപ്പോഴിതാ താരങ്ങളുടെ വിവാഹത്തിനും പൊതുചടങ്ങിലും നയന്‍താരയുടെ പുതിയ മേക്ക് ഓവര്‍ കണ്ട് ആറാധകര്‍ ഞെട്ടിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു നടി ഭാമയുടെ വിവാഹം നടന്നത്. വിവാഹവിരുന്നില്‍ താരവും പങ്കെടുത്തിരുന്നു. ഈ അടുത്താണ് ബേബി നയന്‍താര എന്ന പരുമാറ്റി ഒടുവില്‍ നയന്‍താര ചക്രവര്‍ത്തി എന്നാക്കിയത്.സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നയന്‍താര ഇപ്പോള്‍. സാരിയില്‍ സുന്ദരിയായാണ് വിവാഹത്തിന് എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട,് അതിശയന്‍, ക്രേസി ഗോപാലന്‍, ലൗഡ്‌സ്പീക്കര്‍ ,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യ്തിരുന്നു. 2016 പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലായിരുന്നു നയന്‍താര ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

“Lucifer”
Loading...
Share.

About Author

Comments are closed.