തെന്നിന്ത്യന്‍ താരം നയന്‍താര കൊവിഡ് വാക്സിന് സ്വീകരിച്ചു. സംവിധായകനും കാമുകനുമായ വിഘ്നേശ് ശിവനും ഒരുമിച്ചാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ എത്തിയത്. ചെന്നൈയിലെ കുമരന് ആശുപത്രിയില്‍ നിന്നാണ് ഇരുവരും വാക്സീന് സ്വീകരിച്ചത്. വാക്സിനെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
View this post on Instagram
എല്ലാവരും വാക്സീന് എടുക്കമെന്നും ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടണമെന്നും വിഘ്നേശ് ശിവന് പറഞ്ഞു. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയന്‍താരയുടെ പുതിയ ചിത്രം. വിഘ്നേശ് ശിവന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.