നടി നയന്‍താരയുടെ പിതാവ് കുര്യന് കൊടിയാട്ട് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ഈയിടെ നയന്‍താരയും ഭാവി വരന് വിഗ്നേഷ് ശിവനും കൊച്ചിയില്‍ എത്തിയത് പിതാവിനെ കാണാന്‍ വേണ്ടിയാണെന്നും വാര്‍ത്തയുണ്ട്. ‘ഇന്ത്യഗ്ലിറ്റ്സ്’ ആണ് അദ്ദേഹം ഐ.സി.യുവിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പെട്ടെന്നാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അച്ഛന് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ താരവും കൊച്ചിയിലേക്കെത്തും എന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയെ കൂടാതെ കുര്യന്-ഓമന ദമ്പതികള്‍ക്ക് ഒരു മകന് കൂടിയുണ്ട്. സഹോദരന് ലെനു കുര്യന് എത്രയും വേഗം ദുബായിയില്‍ നിന്നും നാട്ടിലേക്ക് എത്തിയേക്കും.
അച്ഛനെ കുറിച്ച് നയന്‍താര അധികം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറില്ലെങ്കിലും അമ്മയ്ക്കൊപ്പമുള്ള വിശേഷങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറുണ്ട്.