ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രത്തിൽ നിന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര പിൻമാറിയെന്ന് റിപ്പോർട്ട്. മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ പിടിയിലാതയോടെ ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രത്തിൽ നിന്ന് നയൻതാര പിൻമാറുകയായിരുന്നു. ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രത്തിലേക്ക് ആദ്യം സാമന്ത റൂത്ത് പ്രഭുവിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് സാമന്ത പിൻമാറുകയായിരുന്നു. പിന്നീട് സാമന്തയെ മാറ്റി നയൻതാരയെ നായികയാക്കുകയായിരുന്നു.
ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതു കൊണ്ടല്ല, പ്രൊഫഷണൽ കാരണങ്ങളാലാണ് നടി ഉയർന്ന ബജറ്റ് പ്രൊജക്റ്റിൽ നിന്ന് വിട്ടു നിന്നതെന്നാണ് റിപ്പോർട്ട്. ഡേറ്റുകൾ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഷാരുഖ് ചിത്രത്തിൽ നിന്ന് പിൻമാറാൻ നയൻതാരയെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ആറ്റ്ലി ചിത്രത്തിനായി ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു നയൻതാര മാറ്റി വെച്ചിരുന്നത്.
എന്നാൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ഖാൻ അറസ്റ്റിലായതോടെ ഷാരുഖ് ഖാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. ഷാരുഖ് ബ്രേക്ക് എടുത്തതിനാൽ പറഞ്ഞ സമയത്ത് നയൻതാരയുടെ ഭാഗങ്ങൾ പൂർത്തിയാകില്ല. എന്നാൽ, മറ്റ് നിരവധി സിനികൾക്കായി നയൻതാര കരാർ ഒപ്പിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാത്തിരിക്കാനും സാധ്യമല്ല. ഇക്കാരണത്താലാണ് നയൻതാര സിനിമയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചതത്രേ. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.