തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മുഖച്ഛായ ഉള്ള ഒരു പെൺകുട്ടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ചെന്നൈ സ്വദേശിനിയായ ലുതുഫുന്നിസ എന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് അത്. അടുത്തിടെ ഐശ്വര്യറായിയുടെ മുഖച്ഛായയുള്ള അമൃത എന്ന മലയാളി പെൺകുട്ടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഐശ്വര്യ റായി നായികയായി എത്തിയ സിനിമയിലെ ചില ഭാഗങ്ങൾ ടിക്ടോക് ചെയ്താണ് അമൃത വൈറലായത്. അത് ഒരു മലയാളിയായിരുന്നു എങ്കിൽ ഇത് തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിനി ആണ് എന്ന് മാത്രമേ വ്യത്യാസമുള്ളൂ. അമൃത ടിക്ടോക്കിലൂടെ ശ്രദ്ധനേടി ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് എത്തിയിരിക്കുകയാണ്. അഭിനയ രംഗത്തേക്കും വേഗം കടക്കുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ലുതുഫുന്നിസ മോഡലിംഗ് രംഗത്ത് സജീവയായ ഒരു പെൺകുട്ടിയാണ്.
ചില ഫോട്ടോസിൽ ശരിക്കും നയൻതാരയെ പോലെ തന്നെയാണ് ലുക്ക്. എന്നാൽ മേക്കപ്പിനെ സഹായത്തോടുകൂടിയുമാണ് താൻ നയൻതാരയുടെ ലുക്കിലേക്ക് എത്തിയത് എന്ന് ലുതുഫുന്നിസ പറയുന്നു. അങ്ങനെ പറയുന്നുണ്ടെങ്കിലും സാധാരണ ഫോട്ടോകളിലും നയൻതാരയുടെ ലുക്ക് ലുതുഫുന്നിസക്ക് ഉണ്ട്. പണ്ട് മുടി മുറിച്ച് ദാനം ചെയ്ത പേരിൽ ലുതുഫുന്നിസ ശ്രദ്ധനേടിയിരുന്നു. എന്തായാലും നയൻതാര തനെ അപരയെ പറ്റി അറിയുന്നതിനായി കാത്തിരിക്കുകയാണ് ലോകം.