ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു ഇടവേള എടുത്ത താരം ട്രാന്‍സിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരുന്നു. വരത്തന് എന്ന ചിത്രത്തില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു. വലിയൊരു ആരാധകവൃന്ദം സ്വന്തമായുള്ള നസ്രിയ പങ്ക് വെക്കുന്ന ഫോട്ടോസും വീഡിയോസും എല്ലാം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.
ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സൂപ്പർഹിറ്റായി തീർന്ന എൻജോയ് എൻജാമി എന്ന തമിഴ് ഗാനത്തിനാണ് സഹോദരൻ നവീനിനൊപ്പം നസ്രിയ ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram