2014 ഓഗസ്റ്റ് 21ന് വിവാഹിതരായ ഫഹദും നസ്രിയയും ഇന്ന് അവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അഞ്ച് വർഷം കടന്ന് പോയതേ അറിഞ്ഞില്ലയെന്നും ഇനിയും ഒരുമിച്ച് കാലാകാലത്തോളം മുന്നോട്ട് പോകണമെന്നും നസ്രിയ ഇരുവരും ഒന്നിച്ചുള്ള സെൽഫി പങ്ക് വെച്ച് ഫേസ്ബുക്കിൽ കുറിച്ചു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഭാര്യ ഭര്ത്താക്കന്മാരായി ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നായത്. അഞ്ജലി മേനോൻ ഒരുക്കിയ കൂടെയിലൂടെ വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ നസ്രിയ, അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ വീണ്ടും ഫഹദിനൊപ്പം അഭിനയിക്കുകയാണ്.