മലയാളത്തിന്റെ പ്രിയനായികയാണ് നസ്രിയ ഫഹദ്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നസ്രിയ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. നാനിയാണ് ചിത്രത്തിൽ നസ്രിയയുടെ നായകനായി എത്തുന്നത്. ‘അണ്ട്ടെ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂൺ പത്തിന് റിലീസ് ചെയ്യും. ശ്യാം സിങ്കറോയ് എന്ന വമ്പൻഹിറ്റിനു ശേഷമാണ് നാനിയുടെ അടുത്ത ചിത്രവും വലിയ വാർത്താപ്രാധാന്യം നേടുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിൽ വീണ്ടും സജീവമാകുന്നു എന്ന പ്രത്യേകതയും ഈ തെലുങ്കു ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി എന്റർടയിനർ ആണ് ചിത്രം. ജൂൺ പത്തിന് ചിത്രം റിലീസ് ചെയ്യും. വിവേക് അത്രേയ് ആണ് ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേർസാണ് ചിത്രം നിർമിക്കുന്നത്. 2020ൽ ഫഹദ് നായകനായി എത്തിയ ട്രാൻസ് ആണ് നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ. അതിനു ശേഷം നസ്രിയ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’.
നസ്രിയയുടെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയത് വാർത്തകളിൽ നിറഞ്ഞിരുന്നു. നടി രോഹിണിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് മില്യണിന് അടുത്ത് പ്രേക്ഷകരാണ് ഇതുവരെ ടീസർ കണ്ടത്. നാനിയുടെ കരിയറിലെ ഇരുപത്തിയെട്ടാമത് ചിത്രമാണ് ‘അണ്ട്ടെ സുന്ദരാനികി’.