മലയാളികളുടെ മികച്ച താരജോഡികളാണ് ഫഹദും നസ്രിയയും, ഇവരുടെ ഒരുമിച്ചുള്ള രണ്ട് ചിത്രങ്ങളും മികച്ച വിജയം സ്വന്തമാക്കിയവയാണ്. സിനിമയിലെ പൊരുത്തം ജീവിതത്തിലും പകർത്തിയിരിക്കുകയാണ് ഇവർ.. ഇവർ മികച്ച താര ദമ്പതികൾ കൂടിയാണ്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇവർ പ്രണയത്തിൽ ആകുകയും വളരെ പെട്ടന്ന് തന്നെ വിവാഹിതരാകുകയയും ചെയ്തിരുന്നു. നിരവധി ആരാധകർ ഉള്ള ഇവർ ഇടക്ക് വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഇവരുടെ വിവാഹം സോഷ്യൽ മീഡിയകളിൽ ആരധകർ വളരെ ആഘോഷമാക്കിയിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകളും ട്രോളുകളും ഇവർനേരിട്ടിരുന്നു ..
വിവാഹ ശേഷം നസ്രിയ സിനിമ നിർമാണ രംഗത്ത് സജീവമായിരുന്നു .. വിവാഹശേഷം പ്രിത്വിരാജിനൊപ്പവും ഫഹദിനൊപ്പവും 2 ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിൽ ഫഹദും നസ്രിയയും ഒന്നിച്ച ചിത്രം ട്രാൻസ് വലിയ വിജയം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ നസ്രിയ തമിഴിലും പ്രിയങ്കരിയാണ് , വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ തമിഴിൽ നിരവധി ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. നസ്രിയയുടെ രാജ റാണി എന്ന തമിഴ് ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു..
ഇന്ന് ഇവരുടെ 6 മത് വിവാഹ വാർഷികം ആയിരുന്നു… ഈ ദിവസം നസ്രിയ ഇൻസ്റ്റയിൽ തന്റെ ഭർത്താവിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ.. ‘6 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, ഞാൻ നിന്നെ ഒരുപാടു സ്നേഹിക്കുന്നു, എല്ലാവിധ ഭാവുകങ്ങളും നേരുന്നു..’. ഇതിനോടൊപ്പം ഒരു രസകരമായ വിഡിയോയും താരം പങ്ക് വെച്ചിരുന്നു.. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡയിൽ എത്തിയിരിക്കുന്നത്.. കഴിഞ്ഞ ദിവസം ഫഹദിന്റെ ജന്മദിനത്തിൽ നസ്രിയ പങ്കവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു…
nazriy
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…