ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ് നസ്റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു ഇടവേള എടുത്ത താരം ട്രാന്‍സിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വരത്തന് എന്ന ചിത്രത്തില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്കിൽ തന്റെ അരങ്ങേറ്റം നടത്തുവാൻ ഒരുങ്ങുകയാണ് നസ്രിയ. നാച്ചുറൽ സ്റ്റാർ നാനിയുടെ നായികയായിട്ടാണ് നസ്രിയയുടെ അരങ്ങേറ്റം. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിവേക് ആത്രേയയാണ്. നാനിയുടെ ഇരുപത്തെട്ടാം ചിത്രമാണിത്. നവംബർ 21നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടുന്നത്.
അവതാരകയായി കരിയർ ആരംഭിച്ച നസ്രിയ ബ്ലെസ്സി ഒരുക്കിയ പളുങ്കിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. മാഡ് ഡാഡിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നസ്രിയ 2013ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രേൻ – നിവിൻ ചിത്രം നേരത്തിന്റെ തമിഴ് പതിപ്പിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് രാജാ റാണിയിലെ റോളും ഏറെ പ്രശംസ നേടിയെടുത്തു. ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിലെ കാമിയോ റോളാണ് അവസാനമായി നസ്രിയ അഭിനയിച്ചത്.