മനോഹരമായ മെലഡികള്‍ മലയാളത്തിനു സമ്മാനിച്ച എം ജി ശ്രീകുമാര്‍ പാടിയ മനോഹരമായ നീല മിഴിയില്‍ എന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം പകരുന്നു. മൈക്കിള്‍ കോഫി ഹൗസ് എന്ന വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ജിസ്സോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു.
അനില്‍ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി, രഞ്ജിപണിക്കര്‍, ഡോ. റോണി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വൈ, ഹിമാലയത്തിലെ കശ്മലന്, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് അഭിനയിക്കുന്ന ചിത്രമാണിത്.