നീരജ് മാധവിന്റെ ഏറ്റവും പുതിയ ചിത്രം ഗൗതന്റെ രഥം മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിൽ വികാരനിർഭരമായ കുറിപ്പുമായി നായകൻ നീരജ് മാധവ് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അവസാനം പ്രേക്ഷകരിൽ നിന്നും ഉയർന്ന കൈയ്യടികൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നാണ് താരം പറയുന്നത്. തീയേറ്ററിൽ നിന്നുള്ള വീഡിയോയും താരം കുറിപ്പിന് ഒപ്പം പങ്കുവയ്ക്കുന്നുണ്ട്. സന്തോഷത്താൽ ആനന്ദ കണ്ണീര് ഒഴുക്കുന്ന സംവിധായകൻ ആനന്ദിനെയും വീഡിയോയിൽ കാണുവാൻ സാധിക്കും.
നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം:
സാറ്റ്ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ.
ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയറ്ററിൽ ഏറ്റവും പുറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു End credits തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.