ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ച നീരജ് മാധവ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ്. ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് നീരജ് മാധവിന്റെ കരിയറിലെ ബ്രേക്ക് ആയത്. ഫാമിലി മാൻ എന്ന വെബ് സീരിസിലെ പ്രകടനവും നീരജിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 1983, സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി, ഒരു മെക്സിക്കൻ അപാരത, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളിലെ നീരജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് നീരജ് മാധവ്, തനിക്കൊരു പെൺകുഞ്ഞ് പിറന്ന വാർത്തയാണ് താരം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി ദീപ്തിയാണ് നീരജിന്റെ ജീവിതപങ്കാളി.