നടി എന്നതിനേക്കാൾ നർത്തകിയെന്ന് അറിയാൻ ഇഷ്ടപ്പെടുന്ന നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്ന കലാകാരിയാണ് ശാലു മേനോൻ. ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും നൃത്തമായിരുന്നു ശാലു മേനോന്റെ രക്തത്തിൽ ഉണ്ടായിരുന്നത്. പൂർവികരാൽ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് ശാലു മേനോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. തൃപ്പുണ്ണിത്തുറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.
മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്തവിദ്യാലയം ഇപ്പോൾ ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ ശാലു മേനോൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൃത്തത്തിൽ തന്നെയാണ്. എട്ടോളം ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട് ശാലു മേനോൻ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ശാലു മേനോന് ഉള്ളത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകൾക്കും പെട്ടെന്ന് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്.
കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശാലു അഭിനയിക്കുന്നത്. നിലവില്‍ ഒരേ സമയം രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ മനസ്സ് തുറന്നിരിക്കുകയാണ് താരം.
‘അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്ക നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള റോള്‍. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതല്‍ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീലാണ്. അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോള്‍ ഒന്ന് ബിഗ് സ്ക്രീനും മറ്റൊന്ന് മിനിസ്ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയെയും സീരിയലിനെയും ഞാന്‍ രണ്ടായി കണ്ടിട്ടില്ല.