കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ബാബേട്ടാ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് നേഹ. ചില പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഒക്കെ നേഹയെ മലയാളികൾക്ക് പരിചയമുണ്ട്. ഭർത്താവിന്റെ വേർപാടിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്ന നേഹക്ക് ഭർത്താവിന്റെ ജന്മദിനത്തിൽ ഒരു ആൺകുഞ്ഞ് പിറന്നു. തനിക്ക് കൂട്ടായി ഒരു കുഞ്ഞു വാവ എത്തിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.
15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചുണ്ടായിരുന്ന ഭർത്താവ് കഴിഞ്ഞ ജനുവരി 11ന് നേഹയെ വിട്ടുപോയി. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്ക് ഉള്ളിലൊരു ജീവൻ തുടിക്കുന്നുണ്ട് എന്ന കാര്യം നേഹ അറിഞ്ഞത്. ഈസ്റ്റർ ദിനത്തിൽ താൻ ഗർഭിണിയാണെന്ന വാർത്ത താരം ചിത്രങ്ങളിലൂടെ പുറത്തുവിട്ടു. സെപ്റ്റംബറിൽ കുഞ്ഞു ജനിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും സെപ്റ്റംബർ ആവാൻ കാത്തിരിക്കാതെ രണ്ടുദിവസം മുന്നേ നേഹക്ക് കൂട്ടായി ഒരു ആൺകുഞ്ഞ് പിറന്നു.