മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ. കന്നടയിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ തുളു, തമിഴ്, ഹിന്ദി ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടനൊപ്പം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിലും താരം വീണ്ടും അഭിനയിക്കുകയാണ്. നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എനിക്ക് ഇതിലും വലിയൊരു ഭാഗ്യം ലഭിക്കുവാനില്ല. ജീവിക്കുന്ന ഇതിഹാസമായ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുവാൻ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. യാതൊരു അഹങ്കാരമോ ജാഡയോ ഇല്ലാതെ ഏറെ പിന്തുണച്ച് യാതൊരു മോശപ്പെട്ട സമീപനമോ ഇല്ലാതെയാണ് അദ്ദേഹം പെരുമാറുന്നത്. എന്റെ ആദ്യ മലയാള ചലച്ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോളിൽ അഭിനയിക്കുവാൻ എത്തുമ്പോൾ എനിക്ക് മലയാളം ഒരു വാക്ക് പോലും അറിയില്ലായിരുന്നു. എന്റെ ഡയലോഗുകൾ പഠിക്കുന്നതിൽ ലാലേട്ടനാണ് ഏറെ സഹായിച്ചത്. ആ ഒരു ലാളിത്യമാണ് എന്നെ ലാലേട്ടന്റെ വലിയ ആരാധികയാക്കിയത്. ആറാട്ടിന്റെ ലൊക്കേഷനിൽ ലാലേട്ടനെ വീണ്ടും കണ്ടപ്പോൾ ഞാൻ പരിഭ്രമിച്ചിരുന്നു..! ലാലേട്ടനാണ് എനിക്ക് ആശ്വാസവും കരുത്തുമേകിയത്. പുതുമുഖങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടൻ തീർച്ചയായും ഒരു രത്നമാണ്. അദ്ദേഹത്തിനൊപ്പം ആറാട്ടിലൂടെ വീണ്ടും അഭിനയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.