മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിൽ എത്തിയത്. വലിയ വിജയമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. യുകെയിലും മികച്ച കളക്ഷൻ ആണ് ചിത്രം നേടിയത്. ഇതിനകം നേര് യുകെയില്‍ നിന്ന് 1.98 കോടി രൂപയില്‍ അധികം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ 1.50 കോടി രൂപയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര് നേടിയത് 1,04,77,200 കോടി രൂപയാണ്. ആഗോള ബോക്സ് ഓഫീസ് അമ്പതു കോടി പിന്നിട്ട ചിത്രം 100 കോടി കുതിപ്പിലാണ് ഇപ്പോൾ ഉള്ളത്. മോഹൻലാൽ എന്ന നടന്റെ ആറാം അമ്പതു കോടി ക്ലബ് ആണ് നേര്. ആദ്യമായി മലയാളത്തിൽ നിന്ന് 50 കോടിയിലധികം നേടിയ ചിത്രം മോഹൻലാൽ നായകനായി എത്തിയ ദൃശ്യം ആയിരുന്നു. വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയതിന്റെ റെക്കോർഡ് മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയ്ക്കാണ്.
വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.