മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 11.4 കോടി രൂപയാണ്. ഈ ക്രിസ്മസ് അവധിക്കാലം ‘നേര്’ തിയറ്ററുകൾ സ്വന്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ റിപ്പോർട്ടുകൾ.
നിലവിലെ റിപ്പോർട്ട് അനുസരിച്ച് 2023ലെ റിലീസ് കളക്ഷനിൽ ബോക്സ് ഓഫീസിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. മലയാള സിനിമ മാത്രമെടുത്താൽ റിലീസ് കളക്ഷനിൽ നേര് രണ്ടാം സ്ഥാനത്താണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് വിജയ് നായകനായ ലിയോ ആണ്. 12 കോടി രൂപയുടെ നേട്ടത്തോടെയാണ് കേരള ബോക്സ് ഓഫീസ് റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമത് എത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. റിലീസിന് 5.75 കോടി രൂപ നേടിയാണ് മലയാളത്തില്‍ നിന്ന് 2023ലെ റിലീസ് കളക്ഷനില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമതായത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
#Neru 2 Days WORLDWIDE GROSS COLLECTION — 11.4+ CRORES 🔥🔥🔥#Mohanlal @Mohanlal pic.twitter.com/NvwFmryl0S
— AB George (@AbGeorge_) December 23, 2023