മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടർമാരിൽ ഒരാളാണ് ഗോപി സുന്ദർ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കെല്ലാം ഒരു മിനിമം ഗ്യാരണ്ടി ഉറപ്പാണ്.ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിയിലും തെലുങ്കിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം.ഇപ്പോൾ
പുതിയ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ .ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ BMWന്റെ ഏറ്റവും പുതിയ കാർ മോഡലായ X7 സീരിയസ് ആണ് ഗോപി സുന്ദർ സ്വന്തമാക്കിയത്.
ബി.എം.ഡബ്ല്യു.വിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്സ്ഡ്രൈവ് 40ഐയിൽ 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും ട്രാന്സ്മിഷന്.
ഇൻസ്റ്റാഗ്രാമിൽ കൂടിയായിരുന്നു കാർ വാങ്ങിയ വിവരം ഗോപി സുന്ദർ പങ്കു വെച്ചത്.’‘ഞങ്ങൾക്ക് ഒരു കുഞ്ഞു പിറന്നു’ എന്ന ക്യാപ്ഷനോട് കൂടിയാണ് കാർ വാങ്ങിയ വിവരം ഗോപി സുന്ദർ പങ്കു വെച്ചത്.