സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുന്ദരിയാണ് മീരാജാസ്മിൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരുന്നു ഒരു കാലത്ത് മീരാ ജാസ്മിൻ. മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ നായകന്മാരായി അഭിനയിക്കാനും ഭാഗ്യം ലഭിച്ചു ഈ സുന്ദരിക്ക്.
2016ലാണ് മീര ജാസ്മിന് അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. ഡോണ്‍ മാക്സ് സംവിധാനം ചെയ്ത 10 കല്പനകള് ആയിരുന്നു ആ ചിത്രം.ദേശീയ അവാര്‍ഡ് ജേതാവായ മീര 2014ലാണ് അനില്‍ എന്ന സോഫ്റ്റ്വെയര് എഞ്ചിനിയറെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയത്. അതിനു ശേഷം വളരെ വിരളമായി മാത്രമെ താരത്തെ പൊതുവേദികളില്‍ കണ്ടിട്ടുള്ളൂ.
ഇപ്പോഴിതാ വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീരയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നടന് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്ക്കുന്ന മീരയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തടി കുറച്ച് അതീവ സുന്ദരിയായാണ് ചിത്രങ്ങളില്‍ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകന് അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.