നടി എന്നതിനേക്കാൾ നർത്തകിയെന്ന് അറിയാൻ ഇഷ്ടപ്പെടുന്ന നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്ന കലാകാരിയാണ് ശാലു മേനോൻ. ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും നൃത്തമായിരുന്നു ശാലു മേനോന്റെ രക്തത്തിൽ ഉണ്ടായിരുന്നത്. പൂർവികരാൽ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് ശാലു മേനോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. തൃപ്പുണ്ണിത്തുറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.
മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്തവിദ്യാലയം ഇപ്പോൾ ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ ശാലു മേനോൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൃത്തത്തിൽ തന്നെയാണ്. എട്ടോളം ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട് ശാലു മേനോൻ ഇപ്പോൾ. അതേസമയം, അടുത്തിടെ ശാലു മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചില ഫോട്ടോകളാണ് ചർച്ചയായിരിക്കുന്നത്.
‘ഓരോ ദിവസവും ചെറുപ്പം ആകുന്ന സുന്ദരി’ എന്നാണ് ശാലു മേനോന്റെ ചിത്രങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ശാലു മേനോന് ഉള്ളത്. അടുകൊണ്ടു തന്നെ താരം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകൾക്കും പെട്ടെന്ന് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്. സാരിയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശാലു മേനോൻ പങ്കുവെച്ചിരിക്കുന്നത്.