ചില നടിമാർ അങ്ങനെയാണ്. പ്രേക്ഷകഹൃദയത്തിൽ ഇടംപിടിക്കാൻ അധികം സിനിമകൾ ഒന്നും വേണ്ടിവരില്ല. ചിലപ്പോൾ ഒറ്റ സിനിമ മാത്രം വേണ്ടിവരികയുള്ളൂ .പറഞ്ഞുവരുന്നത് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച പ്രിയം എന്ന സിനിമയിലെ നായിക ദീപികയെ കുറിച്ചാണ് .ഒരൊറ്റ സിനിമയെ ചെയ്തിട്ടുള്ളു എങ്കിലും എക്കാലവും മലയാള മനസ്സിൽ സ്ഥാനം പിടിച്ച സുന്ദരിയിരുന്നു ദീപ.എന്നാൽ പിന്നീട് ദീപാ നായർ ഒരു സിനിമയും ചെയ്യാത്തത് എന്തുകൊണ്ടാണെന്നോ ദീപാ നായർ എവിടെപ്പോയെന്നോ മലയാളികൾക്ക് അറിയില്ല .എന്നാൽ നാളുകളുടെ ഇടവേളക്കുശേഷം ദീപാ നായരെ തേടി പിടിച്ചിരിക്കുകയാണ് മലയാളസിനിമ .സിനിമയിലല്ല, ഫേസ്ബുക്കിൽ ആണ് ദീപ നായരെ കണ്ടു കിട്ടിയത്.
കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ സെറ്റിൽടാണ് ദീപാ ഇപ്പോൾ. കുട്ടികളോടൊപ്പം ഉള്ള കുറച്ചു ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ദീപാ നായർ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ദീപ നായരുടെ പുതിയ ചിത്രങ്ങൾ ഫേസ്ബുക്ക് ലോകത്ത് വൈറലായത് . പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ദീപാ നായർ സിനിമയിലെത്തുന്നത്. പഠനം പൂർത്തിയായി ജോലി ലഭിച്ചതോടുകൂടി ദീപ സിനിമയിൽ നിന്നും പൂർണമായും മാറിനിന്നു .പിന്നീട് വിവാഹം കഴിച്ചു ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി. ദീപാ നായർ മലയാള സിനിമയിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് മലയാളികൾ.