മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ 100 കോടി ക്ലബ് എന്നത് മറുഭാഷാ ചിത്രങ്ങൾക്ക് മാത്രം കേട്ടിരുന്ന ഒരു കാര്യമാണ്. മലയാളം ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പുലിമുരുകൻ റിലീസ് ആയത്.
പുലി മുരുകന്റെ ഫൈനൽ ഗ്രോസ് 140 കോടി രൂപയ്ക്കു മുകളിലാണ്. കേരളത്തിൽ 86 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തു നിന്നും നേടിയത്. ആ റെക്കോർഡ് പിന്നീട് മോഹൻലാലിന്റെ തന്നെ ലൂസിഫർ 50 കോടിക്ക് മുകളിൽ വിദേശത്തു നിന്ന് നേടി തകർത്തിരുന്നു. എങ്കിലും തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കിയപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും പുലിമുരുകന് തന്നെയാണ്. അതോടൊപ്പം പുലിമുരുകൻ ഹിന്ദി പതിപ്പ് ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്.
യൂട്യൂബിൽ റിലീസ് ചെയ്ത പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര് ഷേർ കാ ശിക്കാർ എന്നാണ്. ഈ ഹിന്ദി പതിപ്പിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 70 മില്യൺ അഥവാ 7 കോടി കാഴ്ചക്കാരെയാണ്. ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകൻ നേടിയത്. കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്ത ലൂസിഫർ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാർ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.