വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും നടി ചാര്‍മി കൗറും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഫത് എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് ട്രാക്കിലെത്തിയ ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ’ അകടി പകടി ‘ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.
ഒരു കംപ്ലീറ്റ് എന്റര്ടെയ്ന്മെന്റ് പാക്കേജ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ കിക്ക് ബോക്സറായാണ് വിജയ് ദേവരക്കൊണ്ട എത്തുന്നത്. ചിത്രത്തില്‍ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്. നടി രമ്യ കൃഷ്ണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ട്. വിഷ്ണു ശര്‍മയാണ് ചായാഗ്രാഹകന്, കീചയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളിലെത്തും.