ചൈനയിൽ വെക്കേഷൻ ആഘോഷത്തിലാണ് നടൻ മോഹൻലാലും കുടുംബവും ഇപ്പോൾ.ഭാര്യയോടും സുഹൃത്തുക്കളോടും ഒപ്പമാണ് മോഹൻലാൽ ചൈനയിൽ ഉള്ളത്.മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ഇട്ടിമാണി മെയ്ഡ് ഇനി ചൈനയുടെ ഷൂട്ടിങ്ങും ഇപ്പോൾ ചൈനയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ചൈനയിൽ പുരോഗമിക്കുന്നത്.
ഇതിനിടെ ചിത്രത്തിലെ ലാലേട്ടന്റെ ഒരു പുതിയ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചൈനയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന രംഗങ്ങളിൽ ഉള്ള ഒരു ലുക്ക് ആണ് ഇപ്പോൾ മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇട്ടിമാണിക്കുണ്ട്.നവാഗതനായ ജിബിയും ജോജുവും ചേർന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്.