ഉപ്പും മുളകും എന്ന ഒറ്റ പ്രോഗാമിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരമാണ് നിഷാ സാരംഗ്.നിഷാ മാത്രമല്ല,ഉപ്പും മുളകിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയയുടെ പ്രിയ താരങ്ങൾ തന്നെയാണ്.കുറച്ച് കാലങ്ങളായി പാറുക്കുട്ടിയാണ് ഉപ്പും മുളകിലെ പ്രിയ താരം.പാറുകുട്ടിയുടെ കുസൃതി നിറഞ്ഞ ചിരിയും കളിയും തമാശകളും പ്രോഗ്രാമിനെ ഏറെ ജനപ്രിയമാക്കി മാറ്റി.
ഇപ്പോൾ ഇതാ പാറുവിനൊപ്പം നിഷയുടെ ശരിക്കുമുള്ള റയാനേയും നിഷാ കൊഞ്ചിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.രണ്ട് കൈകളിലായി രണ്ട് കുട്ടികളെയും കൊഞ്ചിക്കുകയാണ് നിഷ.രണ്ട് കുട്ടികളുടെയും അമ്മയാകാൻ നിഷയ്ക്ക് ഭാഗ്യം ലഭിച്ചലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.എന്തായാലും വീഡിയോ വൈറലായി കഴിഞ്ഞു.