‘ഓപ്പറേഷന് ജാവ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന നെയ്മര്‍ എന്ന ചിതത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
നവാഗതനായ സുധി മാഡിസണാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മാത്യു തോമസ്, നെല്‍സണ്‍ കെ. ഗഫൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് നെയ്മര്‍.
ജില്ല, ഗപ്പി, സ്റ്റൈല്‍, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷന് ജാവ എന്ന ചിത്രത്തില്‍ കോ-ഡയറക്ടര്‍ ആയും സംവിധായകന് സുധി മാഡിസണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഷാന്‍ റഹ്മാന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി. കെ,കല-നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, സൗണ്ട് ഡിസൈന്‍- വിഷ്ണു, ശ്രീശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കും.