മലയാളികൾക്ക് പ്രിയപ്പെട്ട തിരക്കഥാകൃത്ത് ആണ് രഞ്ജി പണിക്കർ.അതോടൊപ്പം നിർമാണത്തിലും അഭിനയത്തിലും രഞ്ജി പണിക്കർ ചുവട് വെച്ചിരുന്നു. ഇപ്പോൾ രഞ്ജി പണിക്കരുടെ മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായിരിക്കുകയാണ്.
ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്.ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിന് രഞ്ജി പണിക്കര്‍, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി കാവൽ എന്ന ചിത്രമാണ് നിഥിൻ ഇപ്പോൾ ഒരുക്കുന്നത്. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖില്‍ ചുവടുവച്ചിരുന്നു. ഈ ചിത്രത്തിൽ കലാമണ്ഡലം ഹൈദരാലിയുടെ പ്രായമായ വേഷം ചെയ്യുന്നത് അച്ഛൻ രഞ്ജി പണിക്കർ ആണെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് ചട്ടപ്രകാരം ആയിരുന്നു വിവാഹം.