ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് മമ്മൂട്ടി ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്തത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിരവധി ട്രോളുകളും ചിത്രത്തിന് ലഭിച്ചിരുന്നു. അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് നിഖിലയിപ്പോൾ. റേഡിയോ മിര്‍ച്ചിക്ക് നല്കിയ അഭിമുഖത്തിലാണ് നിഖില വൈറല്‍ നോട്ടത്തെക്കുറിച്ച് പറഞ്ഞത്.
അത്യാവശ്യം വായ് നോക്കുന്നയാളാണ് താനെന്നും, പക്ഷേ മമ്മൂക്കയെ വായ്നോക്കിയതല്ലെന്നുമാണ് നിഖില പറഞ്ഞത്. മമ്മൂക്ക സംസാരിച്ചത് ഞാന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭയങ്കര എക്സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫൊട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയതെന്ന് നിഖില പറഞ്ഞു.
തിയേറ്ററില്‍ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാന്‍സ് എന്റെ അടുത്ത് വന്നു. ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ ഫാന്‍സിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ല.