1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗൽ റാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറി. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. തുടർന്നു ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമന് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ദിലീപ് പ്രധാനവേഷത്തിലെത്തിയ മര്യാദരാമൻ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തെ പറ്റിയും സെറ്റിലെ ദിലീപിന്റെ സവിശേഷതകളെ പറ്റിയും തുറന്നുപറയുകയാണ് താരം.
‘ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ദിലീപേട്ടന് വളരെ കൂളാണ് തന്നെ മോളു എന്നാണ് എപ്പോഴും വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ എനിക്കു ദിലീപേട്ടനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിങിന് ഇടയില്‍ ഞാന്‍ തെന്നി വീണു. അപ്പോള്‍ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ഒക്കെ ദിലീപേട്ടൻ ആണ്. സിനിമ തീരുന്നത് വരെ ദിലീപേട്ടന് ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. എല്ലാവരോടും വളരെ സ്നേഹമായിട്ടാണ് ദിലീപേട്ടന് എപ്പോഴും ഇടപഴകുന്നത്.’ നിക്കി ഗൽ റാണി പറയുന്നു.