മലയാളികളുടെ ഇഷ്ട താരമാണ് നിക്കി ഗൽറാണി. താൻ കോവിഡ് പോസിറ്റീവ് ആണെന്ന് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കോവിഡ് പോസിറ്റീവായ കാര്യം താരം അറിയിച്ചത്. ‘കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി.’ താരം പങ്കുവച്ചു.
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അസുഖം വന്നേക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നു എന്നും അതിനാൽ തന്നെ ആരോഗ്യപ്രവർത്തകർ പറഞ്ഞ നിബന്ധനകളെല്ലാം താൻ പാലിച്ചു എന്നും താരം പറയുന്നു. അതോടൊപ്പം ആരാധകർക്കായി ഒരു ഉപദേശവും താരം നൽകുന്നുണ്ട്. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണം, വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂ.
I was tested Positive for #COVID-19 last week.
I’m on my way to recovery and feeling much better now 🙏🏻😊
I’d like to thank my close ones for looking out for me, all the frontline Health Workers & mainly the #Chennai #TamilNadu #Corporation for their Constant Support ♥️ pic.twitter.com/bk6QsIqqZz— Nikki Galrani (@nikkigalrani) August 13, 2020