1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗിൽറാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറി. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. തുടർന്നു ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമന് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ദിലീപ് പ്രധാനവേഷത്തിലെത്തിയ മര്യാദരാമൻ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
തനിക്ക് ഒരു പ്രണയമുണ്ടെന്നും ഉടൻ തന്നെ വിവാഹം കാണുമെന്നും നിക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകൻ ആരാണെന്ന് താരം പറഞ്ഞിരുന്നില്ല. തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് താരത്തിന്റെ കാമുകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തില് നിക്കി എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. അന്നെടുത്ത കുടുംബ ചിത്രത്തിൽ നിക്കിയും ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും നിക്കിയും ആദിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Old enough to know better,
Young enough to still do it! #HappyBirthday Daddy….we love you every step of the way ❤️ pic.twitter.com/RSJWVOVykJ— Aadhi's (@AadhiOfficial) July 14, 2020