ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടിയാണ് നിമിഷ സജയൻ.ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ മികച്ച നടിയാക്കിയത്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ് നിമിഷ സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്.
പുരസ്ക്കാരം നേടിയ സന്തോഷത്തിനു ഇരട്ടിമധുരം എന്നപോലെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ബെൻസിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ എ ക്ലാസിന്റെ ഡീസൽ വകഭേദം എ200 ആണ് താരം സ്വന്തമാക്കിയത്.
ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 2143 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 136 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. 7ജി ഡിസിടി ട്രാൻസ്മിഷനാണ് വാഹനത്തിന്.